സംസ്ഥാനത്തെ ആക്രമണങ്ങളും കുട്ടികളെ തട്ടിക്കൊണ്ടുപോകലും തടയാന്‍ ഇനി 'സേഫ് യു' ആപ്പ്

കേരളത്തിൽ നടക്കുന്ന ആക്രമണങ്ങൾ, മൊബൈല്‍ വഴിയുള്ള ശല്യപ്പെടുത്തൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്നിവ തടയാന്‍ 'സേഫ് യു' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. ഐ.എന്‍.എ. എന്ന സന്നദ്ധ സംഘടനയുമായുള്ള സഹകരണത്താൽ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഈ സൗജന്യ ആപ്ലിക്കേഷന്‍ എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
അപകടകരമായ സാഹചര്യം വന്നാല്‍ മൊബൈല്‍ ഫോണിന്റെ കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി. അഞ്ചു കിലോമീറ്ററിനുള്ളില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണുകളിലേക്കും വിവരം തത്സമയം എത്തും. കുട്ടികളെ കാണാതായാല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണിലും വിവരം അറിയിക്കാന്‍ കഴിയും. ഫോണില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ വിളിച്ച വ്യക്തിയുടെ നമ്ബര്‍ ആരുടെയെല്ലാം ഫോണ്‍ ബുക്കില്‍ ഉണ്ടോ അവര്‍ക്കെല്ലാം ആ വ്യക്തി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha