കൊച്ചി അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീപിടിത്തം; സംഭവത്തിൽ ഒരു കമ്പനി പൂര്‍ണ്ണായും കത്തി നശിച്ചു

കൊച്ചി അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവം ആദ്യം കണ്ടത് നാട്ടുകാരായിരുന്നു. തീപിടിത്തത്തിൽ ഒരു കമ്പനി പൂര്‍ണ്ണായും കത്തി നശിച്ചിട്ടുണ്ട്.
തീ കത്തി പടരുന്നത് കണ്ടയുടൻതന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. എറണാകുളത്ത് നിന്നും ചേര്‍ത്തലയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി നാലു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. എട്ട് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ എത്രത്തോളം നാശ നഷ്ടമുണ്ടായെന്ന വിവരം ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha