കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി പരാമര്‍ശവും കലക്ടറുടെ റിപ്പോര്‍ട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി പരാമര്‍ശവും കലക്ടറുടെ റിപ്പോര്‍ട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന് ഹാജരാവാന്‍ കഴിയില്ലെന്നും ഇതുമുലം കേസ് മാറ്റണമെന്നുമുള്ള തോമസ് ചാണ്ടിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ, മൂന്നു ജഡ്ജിമാര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ.എം ഖാന്‍വില്‍ക്കര്‍, എ.എം സാപ്രെ എന്നിവരാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്‍മാറ്റം. നിലവില്‍ എസ്.എ ബൊബഡെയാണ് കേസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha