കേസിൽ നിന്ന് തലയൂരാൻ ദിലീപിന്റെ ശ്രമം.... സിംപതി വർക്ക് ഔട്ട് ആകുമോ ?

ദിലീപിന് ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന കീഴ് കോടതി വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനും ജയിച്ചില്ലെങ്കിൽ സുപ്രീം കോടതിയിൽ എത്തിക്കാനും ദിലീപ് ആലോചിക്കുന്നു. ഒരു ക്രിമിനൽ കേസ് പ്രതിക്ക് തന്റെ കേസിന് ആധാരമായ വിവരങ്ങൾ ലഭിക്കാൻ ധാർമ്മിക ബാധ്യതയുണ്ടെന്ന നിയമം കണക്കിലെടുത്താണ് ദിലീപ് മുന്നോട്ട് നീങ്ങുന്നത്.
എന്നാൽ സംഭവത്തിന് പിന്നിൽ ദിലീപിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. ദൃശ്യങ്ങൾ കിട്ടാതിരുന്നാൽ തനിക്ക് കേസ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് ദിലീപ് വാദിക്കും. അതിൽ ഒരു പരിധി വരെ സത്യമുണ്ട്. അതു മാത്രമല്ല ദിലീപിന്റെ ലക്ഷ്യം. കേസിൽ അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമയം നീട്ടാം. പ്രഗല്ഭരായ അഭിഭാഷകരിൽ നിന്നും ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഇപ്രകാരം പ്രവർത്തിക്കുന്നതെന്നറിയുന്നു.
ദിലീപ് ആത്മവിശ്വാസത്തിലാണ്. അദ്ദേഹം കേസ് നടത്തി ജയിക്കുമെന്നു തന്നെയാണ് പറയുന്നത്. സുഹൃത്തുക്കളും ഇത് തന്നെയാണ് പറയുന്നത്. സിംപതി വർക്ക് ഔട്ട് ചെയ്താണ് ദിലീപ് നീങ്ങുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ളവരെ ദിലീപ് കൈയിലെടുത്ത് കഴിഞ്ഞു. ആരുമായും ദിലീപ് വഴക്കിനില്ല. പഴയ കാല അനുഭവങ്ങളിൽ നിന്നും ദിലീപ് പാഠം പഠിച്ചു.
കേസിൽ നിന്നും തലയൂരുകയാണ് ദിലീപിന്റെ ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെയും പോകും. എത്ര കോടികൾ വേണമെങ്കിലും ചെലവാക്കാനും തയ്യാറാണ്. കേസ് പരമാവധി നീട്ടി മുന്നോട്ടു പോയാൽ ജയിക്കാമെന്നും ദിലീപ് കരുതുന്നു. കോടതി നടപടികളിൽ കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അക്കാര്യം അഭിഭാഷകരാണ് ദിലീപിനെ അറിയിച്ചത്. കോടതി നടപടികളിൽ മാക്സിമം കാലതാമസമുണ്ടാക്കുകയാണ് ലക്ഷ്യം.
ആക്രമത്തിന് ഇരയായ നടി വിവാഹിതയായി സംസ്ഥാനം വിട്ടതും ദിലീപിൽ പ്രതീക്ഷയുണർത്തുന്നുണ്ട്. അവർ കേസ് പ്രസ് ചെയ്യാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ദിലീപ്. കുടുംബസ്ഥയായ നടിക്ക് ഏതായാലും പഴയ കാര്യങ്ങൾ ഓർക്കാൻ താത്പര്യം കാണില്ലെന്നും ദിലീപ് കരുതുന്നു. തന്റെ ബിസിനസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ദിലീപ് നടത്തുന്നുണ്ട്. എത്രയും വേഗം പഴയ സംരംഭങ്ങൾ പുനരാരംഭിക്കാനാണ് ശ്രമം. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ദിലീപിന് വരുത്തി തീർക്കുകയും വേണം. ഗൂഢലക്ഷ്യത്തോടെയാണ് ദിലീപിന്റെ നീക്കങ്ങൾ.
https://www.facebook.com/Malayalivartha