പാക് ഹണി ട്രാപ്പില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുടുങ്ങി; രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത ശേഷം ഇയാളെ പൊലീസിന് കൈമാറി

വ്യോമസേനയിലെ പ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്ത വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഗ്രൂപ്പ് ക്യാപ്ടന്‍ അരുണ്‍ മര്‍വാഹയാണ് അറസ്റ്റിലായത്. യുവതികളുടെ പേരില്‍ വ്യാജ ഐ.ഡി ഉണ്ടാക്കി ഫെയിസ്ബുക്കിലൂടെ ക്യാപ്ടനുമായി അടുത്താണ് പാക് ചാരന്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
സൈബര്‍, സ്‌പേസ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് രഹസ്യങ്ങളാണ് ചോര്‍ന്നത്. രഹസ്യാന്വേഷണ വിഭാഗം ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് അരുണിനെ ജനുവരി 31ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സ്മാര്‍ട് ഫോണും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അരുണിനെ ഡല്‍ഹി പൊലീസിന് കൈമാറി. ഇക്കാര്യം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കമ്മിഷണര്‍ എം.എം ഒബ്‌റോയി അറിയിച്ചു. വ്യോമസേനയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ലോധി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം മര്‍മപ്രധാനമായ വിവരങ്ങള്‍ കൈമാറിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ലൈംഗിക ചുവയുള്ള ചാറ്റിംഗിനിടെ ചില കാര്യങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha