അംഗപരിമിതനെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ടു

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍ നിന്നും ചവുട്ടി തള്ളിയിട്ടതായി പരാതി. അംഗപരിമിതനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സയിലിരിക്കുന്ന പറണ്ടോട് ബൗണ്ടര്‍ മുക്ക് അനീഷ് ഭവനില്‍ റസലയ്യനാണ് (49 ) ദുരനുഭവം ഉണ്ടായത്.
ആറാം തീയ്യതി വൈകുന്നേരം നാലര മണിക്ക് പുതുകളങ്ങരയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങവേ ആര്യനാട് ഡിപ്പോയിലെ മീനാങ്കല്‍ ഫാസ്‌റ് ബസില്‍ കയറുകയും 21 രൂപ ടിക്കറ്റിനായി 500 രൂപ കണ്ടക്ടര്‍ക്ക് നല്‍കുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ബാക്കി തുക ആവശ്യപ്പെട്ടു. നല്‍കാന്‍ കൂട്ടാക്കാതെ മോശമായി സംസാരിക്കുകയും ഇറങ്ങേണ്ട സ്ഥലത്തു നിന്നും അകലെ ബസ് നിര്‍ത്തി. ബസിന് വേഗത കുറഞ്ഞപ്പോള്‍ വാതിലിന് സമീപം നിന്നിരുന്ന തന്നെ ചവുട്ടി പുറത്തേക്ക് തള്ളുകയായിരുന്നെന്നും റസലയ്യാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം ബസ് തിരികെ എത്തിയപ്പോള്‍ നാട്ടുകാരുടെ നേതുത്വത്തില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ പൊലീസെത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയായാണ് നാട്ടുകാര്‍ പിന്തിരിഞ്ഞത്. കെ.എസ്.ആര്‍.ടി.സി.എം.ഡി, ആര്യനാട് പൊലീസ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് റസലയ്യന്‍ പരാതി നല്‍കി. ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകണമെന്ന് പറഞ്ഞതോടെ ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ആരോപണ വിധേയനായ കണ്ടക്ടര്‍.
https://www.facebook.com/Malayalivartha