പാറ്റൂര്‍ കേസ് ആവിയായി; ഉമ്മന്‍ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വസിക്കാം, ജേക്കബ് തോമസിന് രൂക്ഷവിമര്‍ശനം

വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് അന്വേഷണവും അവസാനിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ സര്‍ക്കാരിന് തിരിച്ചടിയായി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയത്. വിജിലന്‍സ് റയറക്ടറായിരുന്ന ജേക്കബ് തോമസിനും രൂക്ഷവിമര്‍ശനം. ഭൂമി പതിവ് രേഖകള്‍ അപൂര്‍ണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ മുമ്പ് കോടതി വിളിച്ചുവരുത്തിയിരുന്നു. പതിവ് രേഖ വ്യാജമാണെന്ന് തെളിയിക്കാന്‍ ജേക്കബ് തോമസിനായില്ല. പിന്നീട് അദ്ദേഹം കോടതിയില്‍ ഹാജരായില്ല. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തെ അച്ചടക്കം പഠിപ്പിക്കേണ്ട സമയമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2008ലാണ് പാറ്റൂര്‍ ഭൂമി ഇടപാട് വിവാദമാകുന്നത്. പാറ്റൂരിലുള്ള 135 സെന്റ് ഭൂമി സ്വകാര്യ കമ്പനി ഫഌറ്റ് നിര്‍മിക്കാന്‍ വാങ്ങി. നിര്‍മാണം നടന്ന് വരവെ സ്വീവേജ് പൈപ്പ് ലൈന്‍ ഭൂമിയുടെ നടുക്ക് കണ്ടു. ഇതോടെ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ കമ്പനി റവന്യൂ വകുപ്പിന് അപേക്ഷ നല്‍കി. 2008ല്‍ ജനഅതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന സോമശേഖരന്‍ പൈപ്പ് മാറ്റാന്‍ അനുമതി നല്‍കി. ഇത് വഴി സര്‍ക്കാരിന് 12.75 സെന്റ് നഷ്ടം വന്നെന്നാണ് കേസ്. സോമശേഖരന്‍ ഒന്നാം പ്രതിയായും മറ്റൊരു ഉദ്യോഗസ്ഥനായ മധു രണ്ടാം പ്രതിയും മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ മൂന്നാം പ്രതിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നാലാം ആര്‍ടെക് എം.ടി ആശോക് അഞ്ചാം പ്രതിയുമായിരുന്നു.
പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത് വാട്ടര്‍ അതോറിട്ടി അറിഞ്ഞില്ലെന്നും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷന്റെ നിര്‍ബന്ധപ്രകാരമാണ് അനുമതി നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസ് ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. എന്തടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha