കെഎസ്‌ഇബിയും കെഎസ്‌ആര്‍ടിസിയും ഒരുപോലെയല്ല; കെഎസ്‌ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി എംഎം മണി

കെഎസ്‌ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി എംഎം മണി. കെഎസ്‌ഇബിയില്‍ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങുന്ന സാഹചാര്യം ഇല്ലെന്നും കെഎസ്‌ഇബിയും കെഎസ്‌ആര്‍ടിസിയും ഒരുപോലെയല്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ഇബിയിൽ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടിയുടെ ആസ്തിയുള്ള സ്ഥാപനമാണ് കെഎസ്‌ഇബി. 7,500 കോടി രൂപയുടെ കടം മാത്രമാണ് ബോര്‍ഡിനുള്ളത്. അത് പരിഹരിക്കപ്പെടും. ലക്ഷക്കണക്കിന് രൂപയാണ് പിരിഞ്ഞ് കിട്ടാനുള്ളത്. അതുകൊണ്ട് പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥ കെഎസ്‌ഇബിയില്‍ ഉണ്ടാകില്ല. പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നും പുതിയ പദ്ധതികളെ കുറിച്ചാണ് കെഎസ്‌ഇബി ചിന്തിക്കുന്നതെന്നും മണി പറഞ്ഞു. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha