രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായിവിജയനെന്ന് കമല്‍ ഹാസന്‍ ; പിണറായിയോളംതന്നെ പ്രചോദിപ്പിച്ച മറ്റ് നേതാക്കളില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം

രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. തനിക്ക് രാഷ്ട്രീയ ദിശാബോധം പകര്‍ന്നു നല്‍കിയവരില്‍ പ്രധാനി പിണറായിയാണ്. തന്റെ രാഷ്ട്രീയ ഗുരു പിണറായിയാണെന്നും കമല്‍ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധവും അടിത്തിടപഴകാന്‍ അവസരവും ലഭിച്ചിട്ടുണ്ടെങ്കിലും പിണറായിയോളം പ്രചോദിപ്പിച്ച മറ്റ് നേതാക്കളില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍. തന്റെ രാഷ്ട്രീയ പ്രവേശനത്തിനും രാഷ്ട്രീയ ഇടപെടലിനും കൃത്യമായ അടിത്തറ സൃഷ്ടിച്ചത് പിണറായിയാണ്-കമല്‍ വെളിപ്പെടുത്തി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്ന കമല്‍ 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കാനിരിക്കയാണ്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും അന്ന് തന്നെ സംസ്ഥാനവ്യാപക പര്യടനവും തുടങ്ങും.
കമലിന്റെ ജന്മനാടാണ് രാമനാഥപുരം. ഇവിടെ നിന്നും ആരംഭിക്കുന്ന സംസ്ഥാന യാത്ര മധുര, ഡിണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ പര്യടനം നടത്തും. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി എന്നിവരുമായും കമല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha