നാല് മാസങ്ങൾക്ക് മുമ്പ് പ്രവാസി മലയാളിയുമായി മോതിരമാറ്റം; വിവാഹത്തിന് തലേ ദിവസം വരെ ഫോൺ വിളിയും: മുഹൂർത്ത സമയമായപ്പോൾ കരഞ്ഞുനിലവിളിച്ച് പ്രതിശ്രുത വധു! പിന്നെ അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ...

മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. താലിക്കെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനോടൊപ്പം പോകുമെന്ന് വധു. ഇതോടെ വിവാഹം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.10 ന് മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്. കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍ മണ്ഡപത്തില്‍ കയറിയതിനുശേഷമാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മാതാപിതാക്കള്‍ കൈപിടിച്ചു കതിര്‍ മണ്ഡപത്തിലേക്കു ആനയിച്ച വധു നിറക്കണ്ണുകളോടെ വിവാഹത്തിന് താത്പര്യമില്ലെന്നും ബിഎസ്.സി നഴ്‌സിങ്ങിന് ഒപ്പം പഠിച്ച മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വരനെ അറിയിച്ചു. മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി നിലപാടില്‍ ഉറച്ചു നിന്നു.
വരന്റെ സംഘത്തിലുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ പോലീസ് ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്. വിദേശത്തു ജോലി നോക്കുന്ന യുവാവുമായി വിവാഹം ഉറപ്പിച്ച് നാലുമാസം മുമ്പ്. മോതിര മാറ്റവും നടത്തിയിരുന്നു. ഇതിനു ശേഷം വിവാഹത്തലേന്ന് വരെ ഇരുവരും ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വരന്റെ ബന്ധുക്കള്‍ പറഞ്ഞു.
വരന്റെ വീട്ടിലെ സ്വീകരണ ചടങ്ങുകള്‍ക്ക് ഒരുക്കിയിരുന്ന ഉച്ചക്കടയിലെ ഓഡിറ്റോറിയത്തില്‍ ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. മാരായമുട്ടം പോലീസ് നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാം നല്‍കാമെന്ന വധുവിന്റെ വീട്ടുകാര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha