തലസ്ഥാനത്ത് ആഴ്ചയില്‍ അഞ്ച് ദിവസം തങ്ങാനൊക്കില്ലെന്ന് മന്ത്രിമാര്‍; തങ്ങിയേ പറ്റൂ എന്ന് മുഖ്യമന്ത്രി

പിണറായി മന്ത്രിസഭയില്‍ അഭിപ്രായഭിന്നത രൂക്ഷം. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് തങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രിമാര്‍. ഇക്കാര്യത്തിലുള്ള അസൗകര്യം പലരും മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. ഇത് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എല്ലാ മന്ത്രിമാരും അഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്ത് വേണമെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിലടക്കം നിരവധി പരിപാടികളില്‍ പങ്കെടുക്കണം. വകുപ്പ്തല പരിപാടികള്‍ തലസ്ഥാനത്ത് മാത്രം ഒതുക്കാനാവില്ലെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് രണ്ട് ദിവസം പോരാ എന്ന് മന്ത്രിമാര്‍ അറിയിച്ചു. തുടര്‍ന്ന് പരിപാടികള്‍ക്ക് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 19 അംഗ മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും(13 പേര്‍) പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിനാണ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പല മന്ത്രിമാരും എത്തിയിരുന്നില്ല.
മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയാണ് വിട്ടുനിന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. പക്ഷെ, അത് കര്‍ശനമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം കോറം തികയാത്തതിനെ തുടര്‍ന്ന് കൂടാതെ പിരിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും നിലപാട് കടുപ്പിച്ചത്.
https://www.facebook.com/Malayalivartha