ആഴ്ചയില്‍ അഞ്ച് ദിവസവും മന്ത്രിമാർ തലസ്ഥാനത്തുണ്ടാകണെമെന്ന് മുഖ്യമന്ത്രി വാശിപിടിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിമാർ തള്ളിയെന്ന വാർത്ത തെറ്റാണെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍

മന്ത്രിമാർ ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകണെമെന്ന് മുഖ്യമന്ത്രി വാശിപിടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിമാർ തള്ളിയെന്നുമുള്ള വാർത്തകൾ തെറ്റാണെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍. മന്ത്രിസഭാ യോഗത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അടിസ്ഥാന രഹിതമായ വാർത്തകൾ എവിടെ നിന്ന് വരുന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ 13 മന്ത്രിമാർ പങ്കെടുക്കാത്തതിനെ തുടർന്ന് യോഗം മാറ്റിവച്ചിരുന്നു. തുടർന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തലസ്ഥാനത്തു നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം അംഗീകരിക്കാൻ മന്ത്രിമാർ തയാറായില്ലെന്നുമുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
തലസ്ഥാനത്തിന് പുറത്ത് സ്വന്തം മണ്ഡലങ്ങളിലെയും പരിപാടികളിൽ പങ്കെടുക്കേണ്ടതായി വരും. ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട പരിപാടികളിൽ മാത്രമാണ് മന്ത്രിമാർ പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരമാവധി ദിവസങ്ങളിൽ മന്ത്രിമാർ തലസ്ഥാനത്തുണ്ടാകണമെന്നുള്ളത് ഇടത് സർക്കാരിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha