അങ്കമാലിയിലെ കൂട്ടക്കൊലപാതകം... കൊലനടത്തിയ സഹോദരനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

അങ്കമാലിയില്‍ മുന്നുപേരെ കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയില്‍. മധ്യവയസ്‌കനും ഭാര്യയും മകളുമാണ് വെട്ടേറ്റ് മരിച്ചത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് മൂക്കന്നൂര്‍ എരപ്പ് അറക്കല്‍ വീട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ ശിവന്‍ (58), ഭാര്യ വല്‍സ (50) മകള്‍ സ്മിത (35) എന്നിവരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശിവന്റെ അനുജന്‍ ബാബു(38)വിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലിനായിരുന്നു സംഭവം. പിന്നീടു ചിറങ്ങരയില്‍ കുളത്തില്‍ച്ചാടി ജീവനൊടുക്കാന്‍ ശ്രമിക്കവേയാണ് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയത്.
പരേതരായ കൊച്ചാപ്പുവിന്റെയും തങ്കമ്മയുടെയും മക്കളാണ് ശിവനും ബാബുവും. ബാബു ഒഴികെയുള്ളവര്‍ തറവാട്ടുവളപ്പില്‍ വീടുകള്‍ വച്ചാണു താമസം. ആകെയുള്ള 20 സെന്റ് ഭൂമിയില്‍ അഞ്ചു മക്കള്‍ക്കും മൂന്നു സെന്റ് വീതം നല്‍കിയിരുന്നു. ശേഷിക്കുന്ന അഞ്ചു സെന്റ് തങ്കമ്മയുടെ പേരിലാണ്. കാളാര്‍കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന ബാബു ഇന്ന് വൈകിട്ട് തറവാട്ടുവളപ്പിലെത്തി മരം വെട്ടാന്‍ ശ്രമിച്ചത് ശിവന്‍ തടഞ്ഞതാണു പ്രകോപനം.
ശിവനെയും തടയാനെത്തിയ വല്‍സയെയും വെട്ടിവീഴ്ത്തി. വസ്ത്രം അലക്കുകയായിരുന്ന സ്മിതയെ പ്രതി ഓടിയെത്തി വെട്ടി. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റു. ഇവര്‍ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ ചികിത്സയിലാണ്. സ്മിതയുടെ മൂത്ത മകന്‍ അതുല്‍ ഓടി രക്ഷപ്പെട്ടു. ശിവന്റെ ശരീരത്തില്‍ മുപ്പതോളം വെട്ടുകളേറ്റിട്ടുണ്ട്.
എടലക്കാട് സ്വദേശി സുരേഷാണു സ്മിതയുടെ ഭര്‍ത്താവ്. സുരേഷ് കുവൈത്തിലാണ്. കൂട്ടക്കൊലയ്ക്കു ശേഷം സ്ഥലംവിട്ട ബാബു ബൈക്കിലെത്തിയാണ് ചിറങ്ങരയിലെ പൊതുകുളത്തില്‍ ചാടിയത്. മുങ്ങിത്താണ ഇയാളെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. കൊരട്ടിയില്‍നിന്നെത്തിയ പോലീസ് ചോദ്യംചെയ്തപ്പോഴാണ് സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നു പറഞ്ഞത്. ഇയാളെ അങ്കമാലി പോലീസിനു കൈമാറി.
https://www.facebook.com/Malayalivartha