കണ്ണൂരിൽ പട്ടാപകൽ പീഡനശ്രമം; പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു
പട്ടാപ്പകല്‍ നടുറോഡില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരിയാരം മെഡിക്കല്‍ കോളജിന് പിന്നില്‍ കടന്നപ്പള്ളി റോഡില്‍ പുത്തൂര്‍ കുന്നില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം.
റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ സംഘം കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരിൽനിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി റോഡിനു അടുത്തുള്ള വീട്ടില്‍ ആശ്രയം തേടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പരിയാരം പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരുന്നു.
https://www.facebook.com/Malayalivartha