ഉഴുന്നുവടയ്ക്ക് വീട്ടില്‍ മാവ് അരയ്‌ക്കേണ്ട, വിപണികളില്‍ ഉഴുന്ന് മാവ് തയ്യാര്‍, പക്ഷേ ഒരു കാര്യം മാത്രം...

കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് കേള്‍ക്കുന്ന സ്ഥിരം ചോദ്യമാണ് ഐ ഫ്രഷ് വട മാവ് എത്തിയോ എന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വയനാട് സ്വദേശി മുസ്തഫ പിസി തുടക്കം കുറിച്ച ഐ ഡി ഫ്രഷ് എന്ന സ്ഥാപനം കൃത്യം ആകൃതിയില്‍ വട നിര്‍മ്മിക്കാന്‍ കഴിയുന്ന പ്രത്യേകമായി രൂപകല്‍പന ചെയ്ത പാക്കറ്റില്‍ വട മാവ് അവതരിപ്പിച്ചത്.
ചൂട് ഉഴുന്നുവട ഇഷ്ടപ്പെടുന്ന ആളുകള്‍ അത് വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കൃത്യമായ വട്ടം ലഭിക്കുന്നില്ല എന്നത്. ഏറെ പരിചയസമ്പന്നരായ ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഉഴുന്നുവട നിര്‍മിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പ്രശനത്തിനുള്ള പരിഹാരമായി ഐഡി അവതരിപ്പിച്ച വട മാവിന്റെ പരസ്യ വീഡിയോ വളരെ വേഗമാണ് മലയാളികള്‍ ഏറ്റെടുത്തത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ അന്ന് മുതല്‍ വടമാവിനായുള്ള അന്വേഷണവും തുടങ്ങി എന്നതാണ് വാസ്തവം. ലുലുവില്‍ പോലും സംഭവം ലഭ്യമല്ല. കാര്യം കൂടുതല്‍ തിരക്കിയപ്പോള്‍ ആണ് മനസിലാകുന്നത്, പ്രീ ലോഞ്ച് വീഡിയോ ആയിരുന്നു അത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ബാംഗ്ലൂരില്‍ വട മാവ് ലോഞ്ച് ചെയ്തിരുന്നു.
കേരളത്തില്‍ എന്നാണ് വട മാവ് എത്തുന്നത് എന്ന് ചോദിക്കുന്ന ഉഴുന്നുവട പ്രേമികളോട് അല്പം ക്ഷമയോടെ കാത്തിരിക്കാന്‍ ആണ് ഐഡി ഫ്രഷ് പറയുന്നത്. ഈ മാസം തന്നെ ലോഞ്ച് ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു എങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഐഡി ഫ്രഷ് നല്‍കിയിട്ടില്ല. തങ്ങളുടെ ഫേസ്ബുക്ക് പേജ്‌വഴി അപ്‌ഡേറ്റുകള്‍ നല്‍കും എന്നാണ് സ്ഥാപനം പറയുന്നത്.
https://www.facebook.com/Malayalivartha