പലവട്ടം ബഹ്റ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി തയ്യാറായില്ല... ഇപ്പോൾ കിട്ടിയിരിക്കുന്നത് പറ്റിയൊരു വിശ്വസ്തനെ... പുതിയ വിജിലൻസ് മേധാവി അസ്താന ഇരുവരുടെയും ഉറ്റ വിശ്വസ്തൻ

വിജിലൻസ് മേധാവിയായി അസ്താനയെ കൊണ്ടുവന്നത് ലോക് നാഥ് ബഹ്റ. ഏറെ നാളായി ബഹ്റ ഡയറക്ടറായി തുടർന്നത് പകരം ഒരു വിശ്വസ്തനെ ലഭിക്കാത്തതു കൊണ്ടാണ്. പലവട്ടം ബഹ്റ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി തയ്യാറാകാത്തത് വിശ്വസ്തനെ ലഭിക്കാത്തതു കൊണ്ടാണ്.
സൽഹിയിൽ പ്രവർത്തിക്കുകയായിരുന്ന അസ്താനയുടെ പേര് സജസ്റ്റ് ചെയ്തത് ബഹ്‌യാണ്. ലോക് നാഥ് ബഹ്റവുമായി ഏറെ അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് അസ്താന. അദ്ദേഹത്തിന് കേഡർ ഡി ജി പി സ്ഥാനം നൽകിയതും ബഹ്റയുടെ ആവശ്യം പരിഗണിച്ചാണ്. സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഡൽഹി കേരള ഹൗസിൽ നടന്ന കൂടികാഴ്ചയിൽ ബഹ്റക്കൊപ്പം അസ്താനവും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതി ബഹ്റ അസ്താനക്ക് വിവരിച്ചു കൊടുത്തിരുന്നു. അദ്ദേഹം മുഖ്യന്റെ പ്രവർത്തന രീതിക്കൊത്ത് ചേർന്നു പോകാമെന്ന് സമ്മതിച്ചതോടെയാണ് നിയമനം നടന്നത്.
ശ്രീലേഖയുടേത് ഉൾപ്പെടെയുള്ള പേരുകൾ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിണറായിക്ക് താത്പര്യം ഉണ്ടായി ഒന്നില്ല. ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകുമോ എന്നായിരുന്നു സംശയം. സയറക്ടർ സ്ഥാനം ഏറ്റെടുത്ത ശേഷം ജേക്കബ് തോമസിനെ പോലെ തിരിഞ്ഞു കടിച്ചാലോ എന്നും ചിന്തിച്ചു. അങ്ങനെയാണ് മലയാളിയല്ലാത്ത ഒരാളെ തേടിയത്. അതായത് ശങ്കർ റെഡ്ഡി പോലൊരു വിശ്വസ്തനെയായിരുന്നു വേണ്ടിയിരുന്നത്.
അസ്താന പ്രധാനഫയലുകളിൽ തീരുമാനമെടുക്കും മുമ്പ് ബഹ്റയുമായി കൂടിയാലോചിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തെക്കുറിച്ച് അസ്താനക്ക് അറിയാത്തതാണ് കാരണം. രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കണമെന്നും നിർദ്ദേശമുണ്ട്. ആർക്കെതിരെയും വിരോധ മനോഭാവത്തോടെ പ്രവർത്തിക്കേണ്ടതില്ലെന്നാണ് മുഖ്യന്റെ ശൈലി.
പുതിയ ഡയറക്ടർ വന്നതോടെ വിജിലൻസിൽ പുത്തൻ ഉണർവുണ്ട്. പഴയ ഫയലുകൾ ഡയറ്കടർക്ക് സമർപ്പിച്ചു തുടങ്ങി. ഹൈക്കോടതിയിൽ നിന്നും കൊട്ടുകൾ കിട്ടാതെ മുന്നോട്ട് പോകാനാണ് വിജിലൻസിന്റ ശ്രമം.
https://www.facebook.com/Malayalivartha