ആണ്‍കുട്ടി ജനിക്കാത്തതിന്റെ മനോവിഷമം മൂലം പെറ്റമ്മ ചെയ്തത്

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ഒരു പോലെ കാണുന്ന കാലഘട്ടത്തില്‍ തികച്ചും അപ്രതീക്ഷിതമായ സംഭവം. ആണ്‍കുട്ടി ജനിക്കാത്തതിന്റെ മനോവിഷമം മൂലം അമ്മ മൂന്ന് പെണ്‍കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലാപൂരിലെ ഹനുമന്തപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.
ഇരുപത്തിയഞ്ചുകാരിയായ അമ്മ നാഗര്‍ഷി, മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്), രണ്ട് മാസമായ മകളെയും എടുത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ആണ്‍കുട്ടി ജനിക്കാത്തതിന്റെ പേരില്‍ നാഗര്‍ഷിയുടെ ഭര്‍ത്താവോ കുടുംബമോ ഇവരെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിരുന്നില്ല. ആണ്‍കുട്ടി ജനിക്കാത്തതിന്റെ മനോവിഷമമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha