Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നൃത്ത അധ്യാപകനൊപ്പം വിവാഹം; ഒടുക്കം അഞ്ചു വയസുകാരിയായ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ലോറിക്കാരനായ കാമുകനൊപ്പം യുവതി മുങ്ങി... പിന്നെയുണ്ടതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

17 FEBRUARY 2018 10:03 AM IST
മലയാളി വാര്‍ത്ത

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നൃത്ത അധ്യാപകനായ ഭർത്താവിനെയും അഞ്ചു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവില്ലാത്ത സമയം നോക്കി ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. താന്‍ അവിവാഹിതയാണെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കാമുകനൊപ്പം കടന്നുകളഞ്ഞത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത ഡാന്‍സ് അദ്ധ്യാപകനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചായിരുന്നു ശരണ്യ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ലോറി ഡ്രൈവര്‍ അഭിക്കൊപ്പം പോയത്. സൈബര്‍സെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ആര്യങ്കോട് സ്വന്തം വീട്ടില്‍ ഭര്‍ത്താവ് സന്തോഷ് കുമാറിനും ഏക മകള്‍ക്കുമൊപ്പം താമസിച്ച് വരികയായിരുന്നു ശരണ്യ. ഇങ്ങനെയിരിക്കെയാണ് ലോറി ഡ്രൈവറായ അഭിയെ ശരണ്യ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം വഴിവിട്ട തലത്തിലേക്ക് വളരുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ എട്ടാംതീയതി ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിനിയായ താന്‍ അവിവാഹിതയാണെന്നും അച്ഛനമ്മമാരുടെ ഏക മകളാണെന്നുമാണ് ശരണ്യ അഭിയെ തെറ്റിദ്ധരിപ്പിച്ചത്.

ഇരുവരും തമ്മിലുള്ള പ്രണയം കടുത്തതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. താന്‍ വീട്ടുകാരോട് സംസാരിക്കാമെന്ന് അഭി പറഞ്ഞെങ്കിലും സമ്മതിക്കില്ലെന്നും ഒളിച്ചോടാമെന്നും ശരണ്യ പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നും ശരണ്യയെ കൂട്ടികൊണ്ട് പോകാന്‍ അഭി എത്തുകയും ചെയ്തു. ശരണ്യയുടെ നാട്ടിലെത്തിയപ്പോഴാണ് തന്നെ ശരണ്യ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും വിവാഹിതയായ അവര്‍ക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്നും അഭി അറിയുന്നത്. ശരണ്യ പറഞ്ഞത് കളവാണെന്നു മനസിലാക്കിയെങ്കിലും തന്നോടൊപ്പം പോരാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് അഭി ഇവരെ ഒപ്പം കൂട്ടുകയായിരുന്നു.

വൈകുന്നേരത്തോടെ ഭര്‍ത്താവ് സന്തോഷ് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ കുഞ്ഞ് തനിച്ചാണെന്ന് മനസ്സിലാക്കിയത്. അമ്മയെക്കുറിച്ച് തിരക്കിയപ്പോള്‍ കുട്ടിക്ക് അറിയില്ലായിരുന്നു. മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല തുടര്‍ന്ന് സന്തോഷ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായ്തതോടെ അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ പാലക്കാട് ടവറിന് കീഴിലാണെന്നല്ലാതെ മറ്റ് വിവരമൊന്നും ലഭിച്ചില്ല. പിന്നീടൊരു ദിവസം കണ്ട പത്രവാര്‍ത്തയാണ് ശരണ്യയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞുവെന്നും ഇരുവരും അത്ഭുതകരമായി രക്ഷപെട്ടുമെന്നായിരുന്നു വാര്‍ത്ത.

പിന്നീട് ആ വാര്‍ത്തയിലെ ഭാര്യയുടെ പേരും ഭര്‍ത്താവിന്റെ പേരും കണ്ട് സംശയം തോന്നിയാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. പിന്നീട് മണ്ണാര്‍കാട് പൊലീസുമായി ബന്ധപ്പെട്ട് ഇരുവരുടേയും ചിത്രം സംഘടിപ്പിച്ച ശേഷമാണ് അത് ശരണ്യയും കാമുകനുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (2 minutes ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (2 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (2 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (2 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (2 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (2 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (2 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (2 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (2 hours ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (2 hours ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (2 hours ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (2 hours ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (2 hours ago)

Malayali Vartha Recommends