സഹോദരന്റെ മരണത്തിൽ നീതി തേടി സമരം ചെയ്ത ശ്രീജിത്തിന്റെ പേരിൽ ഫെയ്സ്ബുക്ക് കൂട്ടായ്മ കൊള്ളയടിച്ചത് ലക്ഷങ്ങൾ... ശ്രീജിത്തിന്റെ രണ്ടാം വരവിന് പിന്നിൽ

അനുജനെ കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ രണ്ടുവർഷത്തോളമായി നടത്തിവന്ന ഒറ്റയാൾ സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സഹോദരന്റെ നീതിക്ക് വേണ്ടി പോരാടിയ ജ്യേഷ്ഠന്റെ വാർത്ത പ്രചരിക്കുകയും ,ശ്രീജിത്തിന്റെ സമരത്തിന് പൂർണമായ പിന്തുണയുമായി നിരവധി ഫെയ്സ്ബുക്ക് കൂട്ടായ്മകൾ 2018 ജനുവരി 14-ന് സെക്രട്ടറിയേറ്റിൽ ശ്രീജിത്തിന് പിന്തുണയുമായി പതിനായിരത്തോളം നവമാധ്യമ ഉപഭോക്താക്കൾ ഒറ്റയായും – കൂട്ടായും എത്തിയത്. ഈ പിന്തുണയും – സമരവും ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു.
കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള നവമാധ്യമ കൂട്ടായ്മ പ്രവർത്തകർ പല ദിവസങ്ങളിലും പിന്തുണയുമായി സെക്രട്ടറിയേറ്റിൽ എത്തുകയും ദേശീയ മാധ്യമങ്ങൾവരെ വാർത്തയാക്കുകയും, കേന്ദ്ര മന്ത്രി ഇടപെട്ട് കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ തന്റെ സമരത്തിനെ അട്ടിമറിക്കാനും, തന്നെ ബോധപൂർവം പിൻമാറ്റാനും ചില നവ മാധ്യമ കൂട്ടായ്മക്കാർ ശ്രമിച്ചെന്നും, ഇതിൽ ചിലർ തന്റെയും,കൊല്ലപ്പെട്ട അനുജന്റെയും പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തിയെന്നുമുള്ള ഗുരുതരമായ ആരോപണവും ശ്രീജിത്ത് ഉന്നയിച്ചിരുന്നു.
തങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കൽ പിന്തുണയുമായെത്തിയ സമൂഹ മാധ്യമ കൂട്ടായ്മയിലെ ചിലർ തന്റെ പേരിൽ പണപ്പിരിവ് നടത്തി മുങ്ങിയതായാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. തനിക്ക് തരാനാണെന്ന് പറഞ്ഞ് ഇവർ പിരിവ് നടത്തുന്നത് താൻ കണ്ടുവെങ്കിലും പണം വാങ്ങിയില്ല. ഇങ്ങനെ പണം പിരിച്ചശേഷം മുങ്ങിയവർക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്തിന്റെ ഈ ആരോപണം , സമരത്തിന് പിന്തുണയുമായെത്തിയ താനുൾപ്പെടെയുള്ള മുഴുവൻ നവമാധ്യമ സുഹൃത്തുക്കളെയും കള്ളൻമാരാക്കുന്നതാണെന്നും, ആരെങ്കിലും പണപ്പിരിവ് നടത്തിയെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനും, ഈ സമരത്തിന്റെ മുൻനിര പ്രവത്തകനുമായ പായ്ച്ചിറ നവാസ് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റക്ക് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണത്തിന് ഉത്തരവിട്ട ഡി.ജി.പി വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ തിരുഃ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി.
പരാതിയിൽ ചില സുപ്രധാനവിവരങ്ങളും, പണപ്പിരിവ് നടത്തിയവരെ കുറിച്ചും പറയുന്നുണ്ട്. കൂടാതെ സമരത്തിന്റെ മറവിൽ മറ്റ് ജില്ലകളിൽ നിന്നെത്തിയ ഏഴ് പെൺകുട്ടികളും, പതിനെട്ട് ആൺകുട്ടികളും ഇരുപത് ദിവസം ഒരുമിച്ച് ലോഡ്ജുകളിൽ താമസിച്ചു. ഇവർ ആരാണെന്നോ, എന്താണെന്നോ പോലീസിനു പോലും അറിയില്ല. ഇവർ ഇതിനു മുൻപ് ഒരു പൊതു പരിപാടികളിലോ – മനുഷ്യാവകാശ പ്രവർത്തനങ്ങളിലോ പങ്കെടുത്തിട്ടുമില്ല. ശ്രീജിത്തിനെ ആർക്കെങ്കിലും കാണണമെങ്കിൽ പോലും ഇവരുടെ അനുവാദം വേണമെന്ന സാഹചര്യമായിരുന്നു. ഇതിൽ ചിലർ തിരുവനന്തപുരത്ത് ഒരു കലാപം സൃഷ്ടിക്കാൻ പദ്ധതിയിട്ടു . ഇതറിഞ്ഞ ശ്രീജിത്ത് ഇവരുമായി വഴക്കിട്ടു. അവസാനം പോലീസ് ഇടപെടുമെന്ന് കണ്ടപ്പോൾ ഇരുപത്തിയഞ്ച് പേരും തന്ത്രപൂർവം തിരുവനന്തപുരത്ത് നിന്നും മാറി.
ഇവരുടെ പ്രവർത്തനങ്ങൾ മാത്രം പ്രധാനമായും അന്വേഷിച്ചാൽ ഇവർ യഥാർത്ഥത്തിൽ സമരത്തിനല്ല എത്തിയതെന്നും, ഞെട്ടിക്കുന്ന മറ്റ് പല വിവരങ്ങളും ബോധ്യമാകുമെന്നും പരാതിയിൽ നവാസ് പറയുന്നു. ഈ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ ഇരുപത് ദിവസത്തോളം ഏത് ലോഡജിലാണ് താമസിച്ചത്…? ഇവർ ആരുടെ പിൻബലത്തിൽ എത്തി..? ഇവർ ആരൊക്കെ..?? കോഴിക്കോട്-എറണാകുളം- കാസർഗോഡ് – തൃശൂർ – ആലപ്പുഴ -കണ്ണൂർ എന്നീ സ്ഥലങ്ങളിലുള്ള ഇവർ കുറച്ച് പേർ മാത്രം ജോലിക്കും – കൂലിക്കും പോകാതെ സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് തങ്ങിയതെന്തിന്…??
ഇവർ ആരുടെ കയ്യിൽ നിന്നെല്ലാം പണപിരിവ് നടത്തി….??? ഇവരുടെ ലക്ഷ്യമെന്തായിരുന്നു…??? 25 പേർ, 20 ദിവസം ചെലവാക്കിയ രണ്ട് ലക്ഷത്തോളം രൂപ ആര് കൊടുത്തു…??? ഇവർ എന്തിനാണ് ശ്രീജിത്തുമായി വഴക്കിട്ട് പോയത്…?? തുടങ്ങിയ പല ന്യായമായ ചോദ്യങ്ങളും പായ്ച്ചിറ നവാസ് പരാതിയിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha