ഇനി മലയാളികളുടെ ഭാഷാ പ്രതിജ്ഞ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍

മലയാള ഭാഷയെയും സാഹിത്യത്തെയും ഉത്തംഗ ശൃംഗങ്ങളിലെത്തിച്ച പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍ ഇനി മലയാളികളുടെ ഭാഷാ പ്രതിജ്ഞ. മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കു മുന്നില്‍ എം.ടി. ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി മാറുന്നു. സര്‍ക്കാര്‍ ഇത് അംഗീകരിച്ചു കഴിഞ്ഞു.
ലോക മാതൃഭാഷ ദിനമായ 21ന് പ്രകാശനം ചെയ്യുന്ന പ്രതിജ്ഞ വിദ്യാലയങ്ങളിലും ഓഫിസുകളിലും ഭാഷപരമായ വിശേഷ ദിവസങ്ങളില്‍ ചൊല്ലും. ഭാഷവകുപ്പ് ജോയന്റ് സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ്, ഭാഷവിദഗ്ധന്‍ ആര്‍. ശിവകുമാര്‍ എന്നിവര്‍ എം.ടിയില്‍നിന്ന് ഇക്കാര്യത്തില്‍ അനുമതി വാങ്ങിയിട്ടുണ്ട്.
"എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന
കുളിര്‍ വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും
ശാസനയുമാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്
ഏതു നാട്ടിലെത്തിയാലും
ഞാന്‍ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാന്‍ തന്നെയാണ്" എന്നാണ് പ്രതിജ്ഞ.
https://www.facebook.com/Malayalivartha