പോലീസിൽ ആത്മഹത്യ തുടർക്കഥയാകുന്നു ; എസ്.ഐയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പോലീസുകാരനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രേഡ് എസ്‌ഐ എആര്‍ ക്യാമ്ബ് ബാന്റ് വിഭാഗത്തിലെ ക്രിസ്റ്റഫര്‍ ജോയി (55) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാളയം പോലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അല്‍പ സമയത്തിനകം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്ന മൂന്നാമത്തെ പോലീസുകാരനാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha