കുഞ്ഞുങ്ങൾക്ക് വഴിയരികിൽനിന്നും പാവകൾ വാങ്ങി കൂട്ടുമ്പോൾ ശ്രദ്ധിക്കുക! കുഞ്ഞിന് പാവ വാങ്ങി നൽകിയ ആലപ്പുഴ സ്വദേശിനിക്കുണ്ടായ അനുഭവം

ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോയതായിരുന്നു ആലപ്പുഴ മാരാരിക്കുളം സ്വദേശിനി ശ്രീമോളും കുടുംബവും. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ വച്ച് വഴിയരികിൽ പാവയെ കണ്ടപ്പോൾ കുഞ്ഞ് വാശി പിടിച്ചു. ഇതുടർന്ന് അന്യസംസ്ഥാനക്കാരനായ കച്ചവടക്കാരനിൽനിന്നും 350 രൂപയ്ക്ക് പാവ വാങ്ങുകയും ചെയ്തു. വിനോദയാത്രയൊക്കെ കഴിഞ്ഞ് വീടെത്തിയപ്പോഴാണ് അതിയായ ദുർഗന്ധം. തുടർന്ന് നടത്തിയ പരിശോധനയിൽ ദുർഗന്ധമുണ്ടായത് ടെഡി ബെയറിൽനിന്നുമാണെന്ന് കണ്ടെത്തിയത്.
സാധാരണ ടെഡി ബെയറിനുള്ളിൽ പഞ്ഞിയാണ് നിറച്ചു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീമോൾ ആദ്യം പാവയെ സംശയിച്ചിരുന്നില്ല. പിന്നീട് തുറന്നു നോക്കിയപ്പോൾ എല്ലാവരും ഞെട്ടി. രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചിരുന്നത്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. തുടർന്ന് ശ്രീമോൾ മറ്റുള്ളവരുടെ ശ്രദ്ധയ്ക്കായി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha