കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായവര്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍?

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായവര്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍ ആണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ 30 കോടി വിലമതിക്കുന്ന മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന രണ്ട് പേരെ പിടികൂടിയപ്പോള്‍ ഇര്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ബി.എ ആളൂര്‍.
അഞ്ച് കിലോഗ്രാമോളംലഹരിമരുന്നുമായിപാലക്കാട് മണ്ണാര്‍ക്കാട് കരിമ്ബ സ്വദേശികളായ കൈപ്പുള്ളി വീട്ടില്‍ ഫൈസല്‍ (34), കരിചേരിപടി തട്ടായില്‍ വീട്ടില്‍ അബ്ദുള്‍ സലാം (34) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം കേരളത്തില്‍ മയക്കുമരുന്നിന്റെ കച്ചവടം നിയന്ത്രിക്കുന്നത് ഒരു നിര്‍മ്മാതാവാണെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നടിയെ ആക്രമിച്ച കേസിലും ഈ നിര്‍മ്മാതാവിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. നേരത്തെ കൊച്ചിയിലെ ഡിജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ സ്വാധീനക്കരുത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉന്നതസ്വാധീനമുള്ള ഇയാളെ അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍ ഭയവുമാണ്.
https://www.facebook.com/Malayalivartha