കോഴിക്കോട് സ്വദേശികളായ ദമ്പതികൾ സൗദി അറേബ്യയിലെ മരുഭൂമിയില്‍ മരിച്ച നിലയില്‍
മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (37), ഭാര്യ റിസ്വാന(30) എന്നിവരെയാണ് അല്‍ അഹ്സയിലെ അയൂണില്‍ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞബ്ദുല്ല ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. ഭാര്യയോടൊപ്പം ദമ്മാമിലേക്ക് പോവുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ഇയാളെ കാണാതായതിനാല്‍ ഹൈപര്‍മാര്‍ക്കറ്റ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദമ്ബതികള്‍ മരിച്ചതായി പൊലീസാണ് തിങ്കളാഴ്ച വൈകുന്നേരം വിവരം നല്‍കിയത്. മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് പ്രാഥമിക വിവരം. നാല് വര്‍ഷം മുമ്ബാണ് കുഞ്ഞബ്ദുല്ലയും റിസ്വാനയും വിവാഹിതരായത്.
https://www.facebook.com/Malayalivartha