പ്ലസ്ടു കേസില്‍ കോടതി വിധി തിരിച്ചടിയല്ലെന്ന് പി.കെ. അബ്ദുറബ്
പ്ലസ്ടു കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബഞ്ച് തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ കോടതി തിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള ആറംഗ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്കൂളുകള്‍ക്കു മാത്രം പ്ലസ്ടു അനുവദിച്ചാല്‍ മതിയെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ നടത്തിയ തിരിമറികള്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha