പാന്‍മസാല കലര്‍ന്ന ച്യൂയിങ്ങം എക്സൈസ് വകുപ്പ് പിടികൂടി
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ മംഗലാപുരത്തു നിന്ന് മഞ്ചേശ്വരം ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച പാന്‍മസാല കലര്‍ന്ന ച്യൂയിങ്ങം എക്സൈസ് വകുപ്പ് പിടികൂടി. പതിനാല് ക്യാപ്സൂളുകള് അടങ്ങിയ പായ്ക്കറ്റുകളായ 48,000 പാന്ച്യൂയിങ്ങമാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ ചൊവ്വയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി സുന്ദരനെ(60) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് സമീപമുള്ള പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് വില്പന നടത്താനായിട്ടാണ് ച്യൂയിങ്ങം കൊണ്ടുവന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കൂള്‍ ലിപ് എന്നറിയപ്പെടുന്ന ക്യാപ്സൂള്‍ മാതൃകയുള്ള ച്യൂയിങ്ങം ചവച്ച ശേഷം മോണയില്‍ ഒട്ടിച്ചു വയ്ക്കുകയാണ് രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ച്യൂയിങ്ങം പായ്ക്കറ്റിന്റെ വില 60 രൂപയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha