ഓണക്കച്ചവടങ്ങള്‍ മുടങ്ങും? ഹര്‍ത്താലില്‍ ശക്തി പ്രകടിപ്പിക്കാന്‍ ആര്‍എസ്എസ്; സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്
ആര്‍എസ്എസ് ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തല്‍. പോലീസ് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കി. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കതിരൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഇളന്തോട്ടില്‍ മനോജാണ് കൊല്ലപ്പെട്ടത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു.
രാവിലെ 11-നാണ് സംഭവമുണ്ടായത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജിനെ ബോംബെറിഞ്ഞ് ഭീതി പടത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളുള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്ന ഈ ഹര്‍ത്താല്‍ കച്ചവട സ്ഥാപനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha