ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി
കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് റിപ്പോര്‍ട്ട് തേടിയത്.
തലശ്ശേരി കതിരൂരില്‍ ഇന്നലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്. മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം ബോംബെറിയുകയും തുടര്‍ന്ന് റോഡരികില്‍ നിന്ന് ബോംബെറിഞ്ഞ സംഘം ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു.
അതേസമയം, കൊലപാതകം അന്വേഷിക്കന്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ടി.പി പ്രേമരാജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha