ട്രെയ്ന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്തു : സൈനികര്‍ക്കു പിടിവീണു
ട്രെയ്നില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത സൈനികരെ റെയ്ല്‍വെ പോലീസ് അറസ്റ്റ് ചെയ്തു. കേരള എക്സ്പ്രസിലാണ് സംഭവം. എറണാകുളത്തു നിന്നും കോട്ടയത്തേയ്ക്കു പോയ പെണ്‍കുട്ടിയെ തുടക്കം മുതലെ നാലു സൈനികര്‍ അടങ്ങിയ സംഘം ശല്യപ്പെടുത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെ മുളന്തുരുത്തിയില്‍ വച്ച് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ രാഷ്ട്രീയ നായിക് വിഭാഗത്തിലെ സൈനികരായ അഞ്ചല്‍ സ്വദേശി സന്തോഷ്, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കോട്ടയം സ്വദേശി സൈജുമോന്‍, കുണ്ടറ സ്വദേശി ജയകുമാര്‍ എന്നിവരെ പിടികൂടാനായില്ല. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
എറണാകുളത്തു നിന്നു യാത്രയാരംഭിച്ചപ്പോള്‍ തന്നെ പെണ്‍കുട്ടിയ ഭീഷണിപ്പെടുത്തി സൈനികര്‍ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 11.15ന് ട്രെയ്ന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് സൈനികരെ റെയില്‍വെ പോലീസ് പിടികൂടിയത്. ടിടിഇയും സഹയാത്രികരും ഇവര്‍ക്കെതിരെ പരാതി നല്കി.
https://www.facebook.com/Malayalivartha