ഉമ്മന്‍ചാണ്ടി ,കരുതിയിരിക്കുക ആര്‍എസ്‌എസുകാര്‍ കൊല്ലപ്പെടാതെ നോക്കുക

പാമോയിലും പ്ലസ്‌ടുവുമല്ല ദൈവം തമ്പുരാന്‍ അവതരിച്ചു വന്നാലും രാജി വയ്‌ക്കില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി കരുതിയിരിക്കുക ! കേരളത്തില്‍ ഇനിയും ആര്‍എസ്‌എസുകാര്‍ കൊല്ലപ്പെടാം. നരേന്ദ്രമോദി അദ്ദേഹം, ഇന്ദിരാഗാന്ധിയാവും!
ഓര്‍മ്മയില്ലേ, ഇന്ദിരയെ ! കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിട്ട വീരാംഗന! കിക്കിടിലം ഇഎംഎസിനെ ചെവിയില്‍ പിടിച്ച് പുറത്താക്കിയതിന് വീരാംഗനയുടെ ചെവിയിലാരും പിടിച്ചില്ലെന്ന് മാത്രമല്ല മരണശേഷം അവരുടെ ചിത്രം എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വച്ചാരാധിക്കുകയും ചെയ്യുന്നു. തന്റെ പ്രസംഗം സ്‌കൂളില്‍ കേള്‍പ്പിച്ചില്ലെങ്കിലും മോദിയദ്ദേഹം പിണങ്ങില്ല എന്നാല്‍ ബിജെപിക്കാരെ കൊന്നാല്‍ ഇതിയാന്‍ കേരളസര്‍ക്കാരിനെയങ്ങ് പിരിച്ചു വിടും. ക്രമസമാധാന തകര്‍ച്ചയുടെ പേരിലായിരിക്കും അത്. എന്നിട്ട് വീരശൂരപരാക്രമി (റിട്ടയേഴ്‌സ്) പ്രണബ് മുഖര്‍ജിയദ്ദേഹത്തെ കേരളത്തിന്റെ ഭരണമങ്ങ് ഏല്‍പ്പിക്കും. മുഖര്‍ജിയദ്ദേഹം ഗദ സദാശിവയദ്ദേഹത്തെ ഏല്‍പ്പിക്കും. സദാശിവയദ്ദേഹത്തിന് ഉമ്മന്‍ചാണ്ടിയോട് പണ്ടേ ചൊരുക്കാണ്.
കണ്ണൂരിലെ ബിജെപി നേതാവ് മനോജ് കൊല്ലപ്പെട്ടപ്പോള്‍ ജപ്പാനിലായിരുന്ന നരേന്ദ്രമോഡി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗിനെ വിളിച്ചു. കേരളത്തിലുണ്ടായിരുന്ന അമിത്‌ഷാ നുണ പറഞ്ഞെന്നാണ് വിവരം. രാജ്‌നാഥ്‌സിംഗ് ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചു. താനല്ല ആഭ്യന്തരമന്ത്രിയെന്ന് പറയാനുള്ള സാവകാശമൊന്നും രാജ് നാഥ് സിംഗ് കൊടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് ഹിന്ദിയില്‍ രണ്ടു വര്‍ത്തമാനം പറഞ്ഞു കൊടുത്തു. ഹിന്ദി അറിയാത്തത് ചാണ്ടിച്ചാന്റെ ഭാഗ്യം.
പൊതുവെ രാജ്‌നാഥ് സിംഗിന്റേത് ഉണ്ടകണ്ണുകളാണ്. ചാണ്ടിച്ചായനെ ഫോണില്‍ വിളിക്കുമ്പോള്‍ സിംഗദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്നുരുണ്ടെന്നാണ് കഥ. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ വിളിച്ചു. അദ്ദേഹം ശരിക്കങ്ങ് പേടിച്ചു. മന്ത്രിസഭയെങ്ങാനും പിരിച്ചുവിട്ടാല്‍ മുഖ്യമന്ത്രി മോഹം കുഴിച്ചുമൂടേണ്ടി വരും.
അതേസമയം സിപിഎമ്മും സൂക്ഷിക്കേണ്ടിയിരിക്കുന്നു. പഴയതുപോലെയല്ല കാര്യങ്ങള്‍. വൃദ്ധന്‍മാരല്ല ബിജെപിയുടെ നേതൃനിരയിലുള്ളത്. മര്യാദയ്‌ക്ക് നിന്നാല്‍ സുഖമായി കുറെകാലം ജീവിക്കാം. അടിച്ചാല്‍ തിരിച്ചടിക്കണമെന്നു തന്നെയാണ് അമിത്‌ഷായും നരേന്ദ്രമോഡിയും പറയുന്നത്. നരേന്ദ്രമോഡിയുടെ ശരീരഭാഷ കണ്ട് പാകിസ്ഥാന്‍ പോലും പേടിച്ചിരിക്കുകയാണ്.
സോളാര്‍ പാംഓയില്‍ കേസുകളില്‍ സിപിഎം നല്‍കിയ സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഉള്ള പണി പോകാന്‍ ഇതു മതിയായ കാരണമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha