Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പോലീസുവണ്ടി കണ്ടാ ഒതുക്കിക്കോ തോമസുകുട്ടി

03 SEPTEMBER 2014 04:43 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

മാന്യമഹാജനങ്ങളെ, ഇനി പോലീസുവണ്ടി കാണുമ്പോള്‍ നിര്‍ത്തിയിടണം. ഇല്ലെങ്കില്‍ നിങ്ങളുടെ ചെപ്പാക്കുറ്റി അടിച്ചു ഞെരിക്കും. മറ്റാരുമല്ല. നമ്മുടെ രമേശ്‌ ചെന്നിത്തലുയുടെ പോലീസു തന്നെ!
മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളുടെ ഏജന്റായ വെഞ്ഞാറമൂട്‌ നെല്ലനാട്‌ സ്വദേശി എസ്‌. ഹരികുമാറാണ്‌ പോലീസ്‌ കൈപ്പത്തിയുടെ രുചിയറിഞ്ഞത്‌. ആളൊരു പാവം പയ്യനാണ്‌. പുലര്‍ച്ചേ എഴുന്നേറ്റ്‌ പത്രവിതരണം, അതിനുശേഷം ഓട്ടോറിക്ഷ ഓടിക്കല്‍. ബാങ്കില്‍ നിന്നും കടമെടുത്ത്‌ ഒരു ഓട്ടോറിക്ഷ വാങ്ങി. പത്രവിതരണത്തിനിടയിലും സവാരി കണ്ടാല്‍ കയറ്റും. കഴുത്തറപ്പന്‍ കൂലി വാങ്ങില്ല. ആളൊരു കമ്മ്യൂണിസ്റ്റാണെന്ന്‌ പറയാം. പുതിയതല്ല പഴയകമ്മ്യൂണിസ്റ്റ്‌.
2013 ഡിസംബര്‍ 14 രാവിലെ നെല്ലനാട്‌ പത്രവിതരണം നടത്തിവരവേ വെഞ്ഞാറമൂട്‌ കീഴായികോണം ശാലിനിസ്‌കൂളിന്‌ മുമ്പില്‍ നിന്നും ഓട്ടോറിക്ഷ വലത്തേക്ക്‌ തിരിക്കവേ പുറകില്‍ നിന്നും സുരേഷ്‌ഗോപി സ്റ്റയിലില്‍ ബ്രേക്കിട്ട ഒരു പോലീസ്‌ സാര്‍ ഹരികുമാറിനെ പിടിച്ചു പുറത്തിറക്കി ഇരു കരണത്തും കൊടുത്തു രണ്ട്‌ പെട. ഹരികുമാര്‍ പൊടുന്നനെ വീട്ടിലിരിക്കുന്ന കുഞ്ഞുമോളെ വിളിച്ച്‌ അലറി. അപ്പോള്‍ അതാവരുന്നു രണ്ടാമത്തെ പ്രഹരം. സന്തോഷലബ്‌ദിക്കിനിയെന്തുവേണം! ഓട്ടോറിക്ഷയിലിരുന്നവര്‍ മുമ്പില്‍ മമ്മൂട്ടിയെ കണ്ടമാതിരി അന്തംവിട്ടു. ജീപ്പിലുണ്ടായിരുന്ന ഏമാന്‍മാര്‍ അടികൊണ്ടു പുളി കുടിച്ച ഹരികുമാറിനെ പോലെ ചാണകത്തില്‍ ചവിട്ടി യിറക്കിയ മാതിരി ഒരു ചമ്മിയ ചിരി. എന്നിട്ട്‌ നേരെ സ്റ്റേഷനിലേക്ക്‌ വാടാ എന്ന ഉപദേശവും.
പാവം ഹരികുമാര്‍ യാത്രക്കരെ ഇറക്കിവിട്ട്‌ വെഞ്ഞാറമൂട്‌ സ്റ്റേഷനില്‍ ചെന്നു. ബിന്ദ്യാസ്‌-റുക്‌സാന ഇടപാടുകളില്‍ പുകള്‍പെറ്റ സ്റ്റേഷനായതിനാലാവണം പോലീസുസാറന്‍മാര്‍ക്കൊക്കെ ഇത്തിരി തരിപ്പ്‌ കൂടുതലാണ്‌. തന്നെ അടിച്ചത്‌ പോലീസ്‌ ഡ്രൈവര്‍ അനില്‍കുമാര്‍ സാറാണെന്ന്‌ ഹരികുമാര്‍ മനസിലാക്കി. പാവം ഹരികുമാര്‍ മുറിയില്‍ കയറി എസ്‌.ഐ. അദ്ദേഹത്തെ കണ്ടു. രണ്ടു പുളിച്ച തെറി അമ്മയ്‌ക്കും അപ്പനുമിട്ട്‌. ഹരികുമാറിന്‌ മതിയായി.
പുറത്തിറങ്ങിയപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു. അനില്‍കുമാര്‍ സാര്‍ ചെയ്‌തത്‌ തെറ്റു തന്നെയാണ്‌. അതിയാന്‍ ഉമ്മന്‍ചാണ്ടിസാറിന്‌ പൈലറ്റ്‌ പോയിട്ടു വരുന്ന വഴിയായിരുന്നത്രേ! അതിന്റെ ആവേശത്തിലാവാം ഹരികുമാറിനിട്ട്‌ കൊടുത്തത്‌! ഈശോമിശിഹാക്ക്‌ സ്‌തുതുയായിരിക്കട്ടെ.
ഹരികുമാര്‍ ആശുപത്രിയില്‍ പോയി. അടികിട്ടിയതു വഴി കിട്ടിയ തലക്കറക്കത്തിനും ചര്‍ദ്ദിലിനും ഗുളികവാങ്ങി. നേരേ തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറി. പാവങ്ങള്‍ക്ക്‌ ചെന്നുകയറാന്‍ ഒരിടമേ ഇപ്പോള്‍ തിരുവന്തപുരത്തുളളു. അത്‌ സെക്രട്ടേറിയേറ്റല്ല. അവിടെ റോസ്‌ പൗഡര്‍ പൂശി ലിപ്‌സ്റ്റിക്കുമൊക്കെയിട്ടിരിക്കുന്ന മാന്ത്രിമാരെ കണ്ടിട്ട്‌ ഒരു കാര്യവുമില്ല. ഹരികുമാര്‍ മനുഷ്യാവകാശ കമ്മീഷനിലെത്തി അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ.ബി.കോശിയെ കണ്ടു. നേരെ ഒരു പരാതി എഴുതി കൊടുത്തു. അദ്ദേഹം അന്വേഷണം നടത്തി. റൂറല്‍ എസ്‌.പിക്കായിരുന്നു ചുമതല. റൂറല്‍ എസ്‌.പി.ആറ്റിങ്ങള്‍ ഡി.വൈ.എസ്‌.പിക്ക്‌ കൊടുത്തു. ഡി.വൈ.എസ്‌.പി. പൗരബോധം പ്രകടിപ്പിച്ചു. ആരോപണവിധേയനായ പോലീസുകാരന്റെ മേലധികാരിയെ കൊണ്ടുതന്നെ അന്വേഷിപ്പിച്ചു. അദ്ദേഹമാകട്ടെ അനില്‍കുമാറിന്‌ മികച്ച സ്വഭാവസര്‍ട്ടിഫിക്കറ്റും കൊടുത്തു. അതെങ്ങനെ ചെയ്യാതിരിക്കും. ഏമാന്‍മാരുടെ മക്കളെ സ്‌കൂളില്‍ കൊണ്ടുവിടുന്നത്‌ പോലീസ്‌ ഡ്രൈവര്‍മാരല്ലേ?
ഏതായാലും കോശിസാര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ മടക്കി പരണത്തുവച്ചു. അനില്‍കുമാര്‍ സാറിന്‌ നോട്ടീസയിച്ചു. അദ്ദേഹം വരില്ലല്ലോ. വലിയ പോലീസ്‌ ഡ്രൈവറല്ലേ. ഏതായാലും കേശിസാര്‍ ഉത്തരവെഴുതി. അനില്‍കുമാര്‍ സാറിന്റെ ശമ്പളത്തില്‍ നിന്നും 2500 രൂപ പിടിച്ച്‌ കമ്മീഷനില്‍ കൊടുക്കണം. ഇനിയാവര്‍ത്തിച്ചാല്‍ അനില്‍കുമാര്‍സാറിന്റെ പിടലിപിടിച്ച്‌ തിരിക്കുമെന്നും ഒരു മുന്നറിയിപ്പ്‌ നല്‍കി.
ജസ്റ്റിസ്‌ കോശിയുളളതുകൊണ്ട്‌ ഇത്രയൊക്കെ നടന്നു ഭാഗ്യം. തന്റെ പോലീസുകാരന്റെ വീരകൃത്യം മന്ത്രി രമേശ്‌ ചെന്നിത്തലസാര്‍ പത്രത്തില്‍ വായിച്ച്‌ ചാരിതാര്‍ത്ഥ്യമടഞ്ഞത്രേ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends