സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി ഒരു നിറം മാത്രം

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഒരേ നിറം വരുന്നു. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നുള്ള യാത്രയ്ക്കിടയിലെ തിരിമറി തടയുകയാണ് ലക്ഷ്യം. വഴി തെറ്റിയാലും' പെട്ടെന്ന് കണ്ടു പിടിക്കാന്‍ സാധിക്കും.
ചരക്ക് വാഹന ഉടമകളുമായി ഭക്ഷ്യ മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം വന്നത്. പ്രായോഗിക വശങ്ങള്‍ പരിശോധിക്കുകയും, ടെന്‍ഡറെടുക്കുന്ന ഉടമകളുടെയും അഭിപ്രായം തേടുകയും ചെയ്ത ശേഷം അന്തിമ തീരുമാനമാവും.
വാതില്‍പ്പടി വിതരണത്തിനുള്ള ചരക്ക് വാഹനങ്ങളുടെ ടെന്‍ഡര്‍ ഒരു വര്‍ഷത്തേക്കാണ്. റൂട്ട് തിരിച്ചറിയാന്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ നിയമം പറയുന്നത്. ഇതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ഭക്ഷ്യധാന്യങ്ങള്‍ പ്രധാനമായും കടത്തുന്നത് ഡിപ്പോയില്‍ നിന്ന് കടകളിലേക്കുള്ള യാത്രാ മദ്ധ്യേയാണ്. കടകളിലെത്തുമ്പോള്‍ അളവില്‍ കുറവ് വരുന്നു. പലപ്പോഴും റേഷന്‍ കടക്കാരുടെയും അറിവോടെയാവും കടത്തല്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha