പോലീസുകാരുടെ അതിക്രമം വിഷയമാക്കി പ്രതിപക്ഷം; തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന പരിഹാസവും; സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമെന്ന് സര്‍ക്കാര്‍; കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്

പോലീസുകാരുടെ അതിക്രമം ചര്‍ച്ച ചെയ്ത് നിയമസഭയും. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമെന്ന് സര്‍ക്കാര്‍. അതിക്രമം നടത്തുന്നവരെ പൊലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണ് പ്രതിപക്ഷം പെരുപ്പിച്ച് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് ആഭ്യന്തര വകുപ്പിന് വേണ്ടി എ കെ ബാലന്‍ നിയമസഭയില്‍ മറുപടി പറഞ്ഞത്.
പൊലീസിന്റെ അതിക്രമങ്ങളും ക്രമസമാധാന പ്രശനങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി ബാലന്‍. കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസംവിധാനങ്ങളുടെ സംതുലനം തകര്‍ന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദി സര്‍ക്കാരാണ്. അശ്ലീലമാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ. ചക്ക ഔദ്യോഗിക ഫലമാക്കിയതുപോലെ, തെറി ഔദ്യോഗിക ഭാഷയാക്കി പ്രഖ്യാപിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha