സംസ്ഥാനത്ത് മദ്യനിരോധനം പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വി.എം. സുധീരന്‍

സംസ്ഥാനത്ത് മദ്യനിരോധനം പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനം, റവന്യൂ, എക്‌സൈസ് മന്ത്രിമാര്‍ക്കും അദ്ദേഹം കത്ത് നല്‌കിയിട്ടുണ്ട്. സംസ്ഥാനത്ത് മധ്യദുരന്തത്തിന് സാധ്യതയുണെന്നും അദ്ദേഹം അയച്ച കത്തില്‍ പറയുന്നു.
ഓണക്കാലത്ത് സംസ്ഥാനത്ത് സ്‌പിരിറ്റ് ഒഴുക്കാനാണ് മദ്യലോബിയുടെ ശ്രമം. കൊല്ലത്ത് ആര്യങ്കാവ് വഴി കഴിഞ്ഞ ദിവസം 10,000 ലിറ്റര്‍ സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത് ഇതിന് മുന്നോടിയായിട്ടാണ്. വ്യാജമദ്യം വിതരണം ചെയ്യുന്നത് തടയാന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണത്തിന് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 10,000 ലിറ്റര്‍ സ്‌പിരിറ്റ് കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിച്ചിരുന്നു. കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്‌തപ്പോഴാണ് മുന്‍പും ഇത്തരത്തില്‍ സ്‌പിരിറ്റ് കടത്ത് നടന്നുവെന്ന കാര്യം പോലീസിന് ബോധ്യമായത്. ഇതോടെ ഓണത്തിന് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് നടപടി ആവശ്യപ്പെട്ട് സുധീരന്‍ കത്തയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha