പളനിസ്വാമി സദാശിവം ആരെന്നാല്‍ ?

ഒരു കര്‍ഷക കുടുംബത്തിലാണ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ജനിച്ചത്. പളനി സ്വാമിയുടെയും നാച്ചിയമ്മാളിന്റെയും പുത്രനായി കടപ്പനല്ലൂര്‍ ഗ്രാമത്തിലാണ് ജനനം. ചെന്നൈ ഗവ. ലാ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. ശിവകാശിയിലെ തച്ചാനാടാര്‍ ജാനകിയമ്മാള്‍ കോളേജില്‍ നിന്ന് ബി.എ. ബിരുദമെടുത്തു. കടപ്പനല്ലൂര്‍ ഗ്രാമത്തില്‍ ഡിഗ്രിയെടുത്ത ആദ്യത്തെ വ്യക്തിയാണ് പി.സദാശിവം.
1973 ജൂലൈ 25 നാണ് സദാശിവം അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌തത്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി പിന്നീട് നിയമിതനായ സദാശിവം മദ്രാസ് ഹൈക്കോര്‍ട്ടിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയമോപദേശകനായും സദാശിവം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ജനുവരി എട്ടിനാണ് സദാശിവം മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്‌ജിയായി നിയമിതനായത്. തുടര്‍ന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടു. 2007 ഓഗസ്റ്റ് 21 നാണ് സുപ്രീംകോടതി ജഡ്‌ജിയായത്. ഒരു സംസ്ഥാനത്ത് ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസാണ് പി.സദാശിവം.
നൂറുകണക്കിന് ചരിത്രപരമായ വിധിന്യായങ്ങള്‍ പി.സദാശിവത്തിന്റെതായുണ്ട്. 2010 മേയില്‍ പുറപ്പെടുവിച്ച റിലയന്‍സ് ഗ്യാസ് ജഡ്‌ജ്‌മെന്റ് ഇതില്‍ പ്രധാനപ്പെട്ടതാണ്. നമ്മുടെ പ്രകൃതി സമ്പത്ത് അമൂല്യമാണെന്നും അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും റിലയന്‍സ് കേസിലെ വിധിന്യായത്തില്‍ ജസ്റ്റീസ് സദാശിവം പ്രഖ്യാപിച്ചു. പ്രകൃതി സമ്പത്ത് സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും അത് ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. ധാരാസിംഗിന്റെ തടവ് സ്ഥിരപ്പെടുത്തിയത് ജസ്റ്റിസ് സദാശിവനാണ്. ജസീക്കയാല്‍ വധക്കേസില്‍ വിധി പറഞ്ഞതും സദാശിവനാണ്. 1993 ല്‍ നടന്‍ സഞ്ചയ് ദത്തിനെ തടവിന് ശിക്ഷിച്ചതും സദാശിവമാണ്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കുറഞ്ഞ ശിക്ഷ നല്‍കുന്ന രീതിയെ സദാശിവം എക്കാലത്തും എതിര്‍ത്തിരുന്നു. 27 ഏപ്രില്‍ 1949 നാണ് സദാശിവം ജനിച്ചത്: 65 വയസ്സ്.
കര്‍ക്കശനായ ന്യായാധിപനാണ് പി.സദാശിവം. ഇടമലയാര്‍ കേസില്‍ പിള്ളയുടെ ശിക്ഷ ശരിവച്ച ന്യായാധിപനാണ് ജസ്റ്റിസ് പി. സദാശിവം. ആര്‍ക്കും ഒരിക്കലും വഴങ്ങാത്ത പ്രകൃതം. അമിത് ഷായുടെ കേസില്‍ അമിത്‌ഷാക്ക് അനുകൂല നിലപാടെടുത്തുവെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെങ്കിലും അതാരും വിശ്വസിക്കുന്നില്ല. കാരണം ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന ഒരാളല്ല സദാശിവം.
പിന്നെങ്ങനെ അദ്ദേഹത്തെ ഗവര്‍ണറാക്കി എന്ന ചോദ്യം ബാക്കിയാവുന്നു. തമിഴ് പക്ഷപാതിയാണ് സദാശിവമെന്ന ആരോപണം ശരിയാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ കുറിച്ചുള്ള ഉത്തരവാണ് അദ്ദേഹത്തിന്റെ തമിഴ് പക്ഷപാതത്തിന്റെ ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. എന്നാല്‍ അതും വിശ്വസനീയമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha