പ്രധാനമന്ത്രിക്ക് പുല്ലു വിലയോ? കേരളത്തിലെ ഒരു സ്‌കൂളിലും മോഡിയുടെ പ്രസംഗം കേള്‍പ്പിച്ചില്ല; പ്രസംഗം തുടങ്ങും മുമ്പേ ബെല്ലടിച്ചു വിട്ടു; സര്‍ക്കുലറിനെ അട്ടിമറിച്ചതാര്?

ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കേരളം ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്ന് തോന്നി പോകുന്നതാണ് ഇന്നത്തെ സംഭവം. മുന്‍ കൂട്ടി അറിയിച്ചിരുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തിലെ ഒരു സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളിലും കേള്‍പ്പിച്ചില്ല. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ് ചാനലില്‍ ഇത് സംപ്രേഷണവും ചെയ്തില്ല.
കേരളത്തില്‍ ഭൂരിപക്ഷം സ്‌കൂളുകളിലും ഇന്ന് പ്രവര്‍ത്തി ദിവസമായിരുന്നു. 3 മണി മുതല്‍ 4.45 വരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗവും കുട്ടികളുമായുള്ള സംവാദവും നടന്നത്. എന്നാല്‍ മോഡിയുടെ പ്രസംഗം തുടങ്ങിയപ്പോഴേക്കും ഓണാവധിയുടെ പേര് പറഞ്ഞ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും പതിവിനും നേരത്തെ വിട്ടു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ സ്‌കൂളുകളിലെ ക്ലാസുകളുടെ സമയം പുന:ക്രമികരിച്ചാണ് കുട്ടികളെ പ്രസംഗം കേള്‍പ്പിച്ചത്. രാവിലെ 8.10 ന് തുടങ്ങേണ്ട ക്ലാസുകള്‍ 10.30 നാക്കി. 100 ല്‍ താഴെ വരുന്ന ഇത്തരം കേന്ദ്രീയ വിദ്യാലയങ്ങളില്‍ മാത്രമാണ് മോഡിയുടെ പ്രസംഗം കേള്‍പ്പിച്ചത്.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്തെ എല്ലാ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കാനിരുന്നത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നയുടനെ കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഡിപിഐ പ്രസംഗം നിര്‍ബന്ധമായി കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സര്‍ക്കുലര്‍ ഇറക്കി.
എന്നാല്‍ കേരളത്തിലെ ഇടതും വലതുമുള്ള എല്ലാ അധ്യാപക സംഘടനകളും ഇതിനെ എതിര്‍ത്തു. ആയിരക്കണക്കിന് കുട്ടികളുള്ള സ്‌കൂളുകളില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ അധ്യാപകര്‍ക്ക് പരിഭാഷപ്പെടുത്താമല്ലോ എന്ന തര്‍ക്കവും വന്നു. എന്നാല്‍ ഹിന്ദി അധ്യാപകര്‍ കുറവെന്നും പലരും സെക്കന്റ് ലാംഗേജ് മലയാളം ആയിരുന്നു എന്ന ന്യായവും നിരത്തി.
വിഷയം ചൂടു പിടിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗും മറ്റ് മത സംഘടനകളും അതേറ്റെടുത്തു. മോഡി പ്രധാനമന്ത്രി ആണെങ്കിലും ഇപ്പോഴും ഒരു തൊട്ടു കൂടായ്മ അവര്‍ കണ്ടു. നാളത്തെ കുട്ടികളെ മോഡിയുടെ പ്രസംഗം കേള്‍പ്പിച്ച് വല്ലവരും ആരധകരായാല്‍ തീര്‍ന്നല്ലോ.
അങ്ങനെ വിഷയം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ എന്നിവരടങ്ങിയ ഉന്നത സമിതിക്ക് മുമ്പാകെ വന്നു. അങ്ങനെയാണ് ഡിപിഐ ആദ്യം പ്രസംഗം നിര്‍ബന്ധമാക്കിക്കൊണ്ട് ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കിയത്. പകരം താത്പര്യമുള്ള സ്‌കൂളുകളില്‍ കേള്‍പ്പിച്ചാല്‍ മതിയെന്നായി.
ആര്‍ക്ക് താത്പര്യം? ഇടതുപക്ഷത്തിന്റേയും വലതു പക്ഷത്തിന്റേയും നിയന്ത്രണത്തിലുള്ള അധ്യാപകര്‍ക്കോ? ചുരുക്കത്തില്‍ ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി പ്രസംഗിക്കാന്‍ വന്നപ്പോള്‍ സ്‌കൂളുകളില്‍ ലോങ്ങ് ബെല്ലടിച്ച് സ്‌കൂള്‍ വിട്ടു. അതെ കേരളത്തിലെ എല്ലാ സ്‌കൂളുകളും പ്രധാനമന്ത്രിയെ ബഹിഷ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha