കുടിപ്പിച്ച് മരിച്ചിട്ട് പൂട്ടുക? പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യം തുറന്നിരിക്കുന്ന 312 ബാറുകള്‍ വഴി വിറ്റഴിക്കാന്‍ അനുമതി

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യം തുറന്നിരിക്കുന്ന 312 ബാറുകള്‍ വഴി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പൂട്ടിക്കിടക്കുന്ന ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം തിരികെ എടുക്കാന്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു ബാറുകള്‍ വഴി വിറ്റഴിക്കാനുള്ള സൗകര്യം എക്‌സൈസ് ഒരുക്കിയത്.
വിദേശ മദ്യ വിപണന ചട്ടത്തിലെ 33 വകുപ്പ് അനുസരിച്ചു ഒരു ലൈസന്‍സിയുടെ കൈവശമുള്ള മദ്യം മറ്റൊരു ലൈസന്‍സിക്കു കൈമാറാന്‍ വ്യവസ്ഥയുണ്ട്. എക്‌സൈസിന്റെ അനുമതിയോടെ മാത്രമേ മദ്യം മാറ്റാന്‍ കഴിയൂ. പൂട്ടിക്കിടക്കുന്ന ബാറുകളിലെ മദ്യം ബിവറേജസ് കോര്‍പറേഷന്‍ എറ്റെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha