മലയാളികള്‍ തിരുവോണം ആഘോഷിച്ചു. നാടും നഗരവും അണിഞ്ഞൊരുങ്ങി ഓണത്തെ വരവേറ്റു; ഇനിയുള്ളത് മധുരിക്കുന്ന ഓണക്കാല വിശേഷങ്ങള്‍

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികള്‍ ഗൃഹാതുരത്വ സ്മരണകളോടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഇന്നൊക്കെ എന്തോണം എന്നും പണ്ടായിരുന്നു ഓണം എന്ന് പറയുന്ന കാരണവന്മാര്‍ ഇപ്പോഴും നാട്ടിലുണ്ട്. എങ്കിലും കാലമെത്ര കഴിഞ്ഞിട്ടും വളരെ പരിഷ്‌കാരങ്ങള്‍ വന്നിട്ടും ഓണത്തിന്റെ മാധുര്യം യുവ തലമുറയും ആസ്വദിക്കുന്നുണ്ട്.
ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറുമ്പോഴും അവരെ ഗ്രാമവുമായി ഇണക്കുന്ന ഒന്നായി ഓണം മാറാറുണ്ട്. ഒത്തുകൂടലിന്റെ ഏറ്റവും വലിയ ആഘോഷം കൂടിയാണ് ഓണം.
പൂപറിക്കാന്‍ തൊടികളില്ല, പൂക്കളമിടാന്‍ മുറ്റമില്ല, എങ്ങും കോണ്‍ക്രീറ്റ് കാടുകള്‍ മാത്രം. എങ്കിലും ഓണത്തില്‍ നിന്നും മാറി നില്‍ക്കാന്‍ മലയാളികള്‍ ഒരുക്കമല്ല. അവന്‍ നാടുകടത്തിക്കൊണ്ടു വന്ന പൂക്കളില്‍ മിനുസമുള്ള ഗ്രാനൈറ്റ് തറയില്‍ പൂക്കളമൊരുക്കും.
സദ്യയൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പാഴ്‌സല്‍ സദ്യയും ഇപ്പോള്‍ റെഡിയാണ്. തറയില്‍ ചമ്രം പടിഞ്ഞിരുന്ന് സദ്യയുണ്ട കാലമൊക്കെ ഓര്‍മ്മയില്‍ മാത്രം. എങ്കിലും തൂശനിലയിലെ സദ്യ മലയാളിക്ക് നിര്‍ബദ്ധമാണ്. ലോകത്ത് ഏത് കോണിലായാലും സദ്യ ഇലയില്‍ തന്നെ വേണമെന്ന് മലയാളിക്ക് നിര്‍ബന്ധമുണ്ട്.
അങ്ങനെയുള്ള മലയാളിയുടെ ചില നിര്‍ബന്ധങ്ങള്‍ ഇഷ്ടങ്ങളാണ് ഓണത്തെ അനശ്വരമാക്കുന്നത്.
എല്ലാ പ്രിയ വായനക്കാര്‍ക്കും മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha