ഒന്നര വര്‍ഷം മാത്രം ബാറുകാര്‍ സഹിക്കുക... ഇടതു ഭരണം വന്നാല്‍ മദ്യനിരോധനം നീക്കാന്‍ ആലോചന

രണ്ടായിരത്തിപതിനാറ് ഏപ്രിലില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തോല്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ മദ്യ നിരോധനം എടുത്തുകളയുമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നതരുടെ തീരുമാനം. മലപ്പുറത്തെ ഒരു ബാര്‍ഹോട്ടലില്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മദ്യനിരോധനം എടുത്തുകളയാന്‍ സി.പി.എം തീരുമാനിച്ചത്. മദ്യനിരോധനമല്ല മദ്യനിയന്ത്രണമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രകടന പത്രികയിലെ ഒരു പ്രധാന അജണ്ട. മദ്യ നിരോധനം ഫലപ്രദമല്ലെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. മദ്യവര്‍ജനമാണ് വേണ്ടതെന്നും സിപിഎം പറയുന്നു.
വി.എസ്.അച്ചുതാനന്ദനും പിണറായി വിജയനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മദ്യനിരോധനത്തിന് എതിരാണ്. മദ്യനിരോധനത്തിന്റെ ഫലമായി നൂറുകണക്കിന് തൊഴിലാളികളാണ് വഴിയാധാരമായിരിക്കുന്നത്. മലപ്പുറത്ത് നടന്ന ആത്മഹത്യയും ഇങ്ങനെ സംഭവിച്ചതാണ്. തൊഴിലാളികളെ കയ്യിലെടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. തൊഴിലാളികള്‍ക്കെപ്പം ബാര്‍ ഉടമകളേയും കയ്യിലെടുക്കാം. സിപിഎം ഇതു സംബന്ധിച്ച് ബാര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ബാര്‍ ഉടമകള്‍ മത്സരിച്ച് സിപിഎമ്മിനെ അധികാരത്തിലെത്തിക്കും.
നിലവിലുള്ള ബാറുകള്‍ക്ക് യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും സിപിഎം, ബാര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തത്കാലം ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും. ഒന്നര വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അവശേഷിക്കുന്നത്. അതുകഴിയുമ്പോള്‍ രക്ഷപ്പെടാമെന്നാണ് ബാര്‍ ഉടമകള്‍ ചിന്തിക്കുന്നത്.
ഇതിനിടയില്‍ ബാര്‍ തൊഴിലാളികളെ ഹോട്ടല്‍ തൊഴിലാളികളായി നിലനിര്‍ത്താനും ബാര്‍ ഉടമകള്‍ ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ദീര്‍ഘകാലം തങ്ങള്‍ക്കൊപ്പം നിന്ന തൊഴിലാളികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് ഉടമകള്‍ കരുതുന്നു. ബാര്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ വിവിധ പോഷക സംഘടനകളില്‍ അംഗങ്ങളാണ്. അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്.
ബാര്‍ തൊഴിലാളികളെ ചേര്‍ത്ത് പുതിയൊരു യൂണിയനുണ്ടാക്കുന്ന കാര്യം സിപിഎം ഗൗരവമായി ആലോചിക്കുന്നുണ്ട്. തൊഴിലാളികളെ അണിനിരത്തി സര്‍ക്കാരിനെതിരെ സമരം നയിക്കാനും സിപിഎം ആലോചിക്കും. മലയാളികള്‍ മദ്യവിരുദ്ധ പ്രസംഗം പരസ്യമായി നടത്തുമെങ്കിലും രഹസ്യമായി മദ്യത്തെ അനുകൂലിക്കുന്നവരാണെന്ന് സിപിഎം നേതാക്കള്‍ക്ക് നന്നായറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha