ജമ്മു കാശ്‌മീര്‍ പ്രളയ കെടുതിയില്‍; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 160 മരണം; ആശ്വാസമായി പ്രധാനമന്ത്രി കാശ്മീരില്‍

ജമ്മു കാശ്‌മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 184 പേര്‍ മരിച്ചു. ജമ്മുകാശ്‌മീരില്‍ 160 പേരും പാക് അധീന പഞ്ചാബില്‍ ഇതുവരെ 22 പേരുമാണു മരിച്ചത്. പാക് അധീന കാശ്‌മീര്‍, പാക് പഞ്ചാബ് മേഖലകളിലും മഴ കനത്ത നാശമുണ്ടാക്കി. 10 ജില്ലകളിലാണ് സ്ഥിതി രൂക്ഷം. മഴയ്ക്ക് ശമനമായിട്ടില്ല. പാലങ്ങളും റോഡുകളും തകര്‍ന്നതോടെ പലമേഖലകളും ഒറ്റപ്പെട്ട നിലയിലാണ്.
അതെസമയം ജമ്മു കാശ്‌മീരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ജമ്മു കാശ്‌മീരിലെ പ്രധാനനദികളില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ കശ്മീരിലെ പുല്‍വാമയില്‍ ഒഴുക്കില്‍പ്പെട്ട ഒന്‍പതു സൈനികരില്‍ ഏഴുപേരെ രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലുളള സഹമന്ത്രി ജിതേന്ദ്ര സിങ്ങും ഇന്നലെ ശ്രീനഗറിലെത്തിയിരുന്നു.
1500 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇതില്‍ 450 എണ്ണം പൂര്‍ണമായും മുങ്ങിയിരിക്കുകയാണ്. ഝലം, സിന്ധ് നദികള്‍ കവിഞ്ഞൊഴുകുന്നതിനാല്‍ പരിസരപ്രദേശങ്ങളില്‍ അതിജാഗ്രതാനിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha