ബാറുടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

സംസ്ഥാനത്തെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സ്റ്റെ ചെയ്യണമന്നാവശ്യപ്പെട്ടാണു ഹര്‍ജി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ലൈസന്‍സ് ഉണ്ടായിട്ടും അടുത്ത വെള്ളിയാഴ്ചയ്ക്കകം ബാറുകള്‍ അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ നീക്കം നിയമപരമായി തെറ്റാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
https://www.facebook.com/Malayalivartha