കുട്ടനാട് പാക്കെജ് അവസാനിച്ചതായി കേന്ദ്രസര്‍ക്കാര്‍, കുട്ടനാട് വികസന സമിതി സമരത്തിന്

കുട്ടനാട് പാക്കെജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിങ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതായി സൂചന. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് രേഖാമൂലം കേന്ദ്ര കൃഷിമന്ത്രി മറുപടി നല്‍കിയത്.
2012 ജൂലൈയില്‍ തന്നെ കുട്ടനാട് പാക്കെജ് അവസാനിപ്പിച്ചതായാണ് സൂചന. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും കൃഷിമന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങാനുള്ള കുട്ടനാട് വികസന സമിതിയുടെ തീരുമാനം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ലെന്നാണ് കൊടി്കുന്നില്‍ സുരേഷ് എംപിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha