ടിപിക്ക് പുറമേ മനോജ് കുമാര്‍? കണ്ണൂരിനെ കണ്ടു പഠിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു; മനോജ് വധം പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിന് ഉണ്ടാക്കിയ തലവേദന തീരും മുമ്പ് മനോജ് കുമാറും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ വധിച്ച കേസ് ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സജീവമായി ചര്‍ച്ച ചെയ്യാന്‍ സിപിഎം ഒരുങ്ങുന്നു. മനോജ് കുമാറിനെ വെട്ടിക്കൊന്ന സംഭവത്തെ കുറിച്ച് ബുധനാഴ്ച ചേരുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും.
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരിച്ചെങ്കിലും കേന്ദ്ര നേതൃത്വം തൃപ്തരല്ല. അതിനാലാണ് സംസ്ഥാന ഘടകത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുക.
അതേസമയം മനോജ് വധത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പങ്കുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചിരുന്നു. കണ്ണൂരില്‍ ആര്‍എസ്എസുകാരെ സിപിഎം നേരിടുന്നത് കണ്ട് പഠിക്കണം എന്ന് കാരാട്ട് പ്രസ്താവന നടത്തിയത് ഇതിന് തെളിവാണെന്നാണ് ബിജെപിയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha