ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കണ്ണൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലശേരി മഞ്ഞോടിയില്‍ വീട്ടുജോലിക്കാരിയായിരുന്ന മാനന്തവാടി തവിഞ്ഞാലിലെ പതിനേഴുകാരിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
കോടിയേരി കോപ്പാലം മലപ്പലായി ഹൗസില്‍ വി. സീജേഷിനെയാണ് (32) എഎസ്പി ടി. നാരായണനും സംഘവും പിടികൂടിയത്. വയനാട് പേരിയ സ്വദേശിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാവുകയും നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തത്. പെണ്‍കുട്ടി തലപ്പുഴ പോലീസില്‍ നല്‍കിയ പരാതി അവിടെ നിന്നു തലശേരി പോലീസിനു കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha