കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി

കശ്മീരില്‍ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നതായി ദുരന്തനിവാരണ സേനയാണ് അറിയിച്ചത്. ഇതില്‍ 150 പേര്‍ ദാല്‍ഗേറ്റിനു സമീപമുള്ള റോയല്‍ ഭാട്ടു ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് മലയാളി ജവാന്മാര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കശ്മീരില്‍ ട്രക്കിങ്ങിനുപോയ നടി അപൂര്‍വ ബോസ് സുരക്ഷിതയെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്നലെ രാത്രി വീട്ടിലേക്കു വിളിച്ച അപൂര്‍വ, താമസിക്കുന്ന ഹോട്ടലില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതായി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha