തെരഞ്ഞെടുപ്പില്‍ കാണാം... പുതിയ മദ്യ നയവുമായി മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ മദ്യനയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത കനത്ത വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യ നയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ആ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒരു വലിയ ജനവിഭാഗത്തെ ബാധിക്കുന്ന പ്രശ്‌നത്തില്‍ സി.പി.എം മൗനം പാലിക്കുകയാണ്. മദ്യനയത്തെ കുറിച്ച് പറയാന്‍ തിരുമേനിമാര്‍ മാത്രമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി എസ്എന്‍ഡിപിയെ കുറിച്ച് പറഞ്ഞത് വാസ്തവമാണ്. എസ്എന്‍ഡിപിയുടെ ശക്തി മോഡി തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ ബിജെപി എസ്എന്‍ഡിപിയുടെ ശക്തി മനസിലാക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലര്‍ മനസിലാക്കിയിട്ടും പുറത്ത് പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha