കളി കാര്യമാകുന്നു? സിബിഐ വരുന്നതിന് മുമ്പ് രാജ്‌നാഥ് സിംഗ് കതിരൂര്‍ സന്ദര്‍ശിക്കും; കൈയ്യടിക്ക് ചെന്നിത്തലയുടെ പോലീസും; ധര്‍മ്മസങ്കടത്തില്‍ സിപിഎം

സിപിഎമ്മിന് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 27ന് കേരളത്തില്‍ എത്തുമെന്ന് സൂചന. കണ്ണൂരില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് ആര്‍എസ്എസ് പ്രാദേശിക നേതാവ് മനോജ് കൊല്ലപ്പെട്ട കതിരൂരില്‍ സന്ദര്‍ശിച്ചേക്കും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്‌നാഥ് സിംഗ് ചര്‍ച്ച ചെയ്യും. ഇതെല്ലാം സിബിഐയുടെ അന്വേഷണ പരിധിയില്‍ വന്നാല്‍ സിപിഎം പ്രതിരോധത്തിലാകും.
അതേസമയം, കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീങ്ങുന്നു. കേസില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. സിപിഎം കതിരൂര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടപ്പാക്കിയത്. ഈ ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും നേതാവിനെ കണ്ടെത്താനായില്ല.
ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സ്വരൂപിച്ചു. കൊലയ്ക്കു ശേഷം ഇയാളുടെ ഫോണ്‍ ഓഫാണ്. കൊലയ്ക്കു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരുടെ പേരു വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു കഴിഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസിലെ സിപിഎം ഗൂഡാലോചന തെളിയിക്കാന്‍ ഈ ഫോണ്‍ രേഖകള്‍ സഹായമാകും. സംഭവ സ്ഥലത്തെ മൊബൈല്‍ ടവറിനു കീഴില്‍ വന്ന കോളുകള്‍ പരിശോധിക്കാന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കൊലപാതകമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ നമ്പറുകളില്‍ ഒന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതാണ്. മനോജിനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ട്ടി കമാന്‍ഡോ സംഘാംഗങ്ങളുമായി ബ്രാഞ്ച് സെക്രട്ടറി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഓമ്‌നിവാനില്‍ തലശ്ശേരിയിലേക്ക് പോകവെ സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് കൊളപ്രത്ത് പ്രമോദിന് ഗുരുതര പരിക്കേറ്റു. പ്രമോദ് പ്രതികളെ തിരിച്ചറിഞ്ഞതായി മൊഴി നല്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയാണ് പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രമോദില്‍ നിന്നു മൊഴിരേഖപ്പെടുത്തിയത്. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. മനോജിനെ കൊലപ്പെടുത്തിയത് ഏഴംഗ അക്രമി സംഘമാണെന്നു പ്രമോദ് മൊഴി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha