പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്കുവര്‍ധന നിലവില്‍ വന്നു

ഇടപ്പള്ളി ദേശീയപാതയില്‍ സെപ്‌തംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കാനിരുന്ന ടോള്‍നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഓണം കണക്കിലെടുത്താണ് സെപ്‌തംബര്‍ ആദ്യം വര്‍ധിപ്പിക്കാനിരുന്നതിനെ മാറ്റിവച്ചത്.
ജൂണ്‍ 25നാണ് അവസാനമായി നിരക്കു വര്‍ധിപ്പിച്ചത്. ഹൈക്കോടതിയില്‍നിന്ന് കരാര്‍ കമ്പനിക്ക് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് രണ്ടരമാസത്തിനുള്ളില്‍ അഞ്ചുമുതല്‍ 20 രൂപ വരെ നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍, ജീപ്പ്, വാന്‍ എന്നിവയുടെ ഒരുഭാഗത്തേയ്‌ക്കുള്ള 65 രൂപ എന്ന നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 95 രൂപ ഉണ്ടായിരുന്നതു 100 ആക്കിയും പ്രതിമാസ നിരക്ക് 1890 ല്‍ നിന്നും 2005 രൂപയാക്കിയും വര്‍ധിപ്പിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേയ്‌ക്കുള്ള നിരക്ക് 110ല്‍നിന്നും 115 ആയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 165ല്‍നിന്നും 175 രൂപയായും പ്രതിമാസനിരക്ക് 3305ല്‍ നിന്നും 3505 രൂപയായും വര്‍ധിപ്പിച്ചു.
ബസ്, ലോറി, ചരക്കുവാഹനങ്ങള്‍ക്ക് 220ല്‍നിന്നും 235 രൂപയായും, 330ല്‍നിന്നും 350 രൂപയായും, 6615ല്‍നിന്നും 7010 രൂപയായും വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ യാത്രാനിരക്ക് 355ല്‍നിന്നും 375 രൂപയായും 530ല്‍നിന്നും 565 രൂപയായും 10,630ല്‍ നിന്നും 11,265 രൂപയാക്കിയും വര്‍ധിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha