മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി ഒരാഴ്‌ചത്തേക്ക് നീട്ടി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് നീട്ടി. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള വിധിക്കെതിരെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചത്. അണക്കെട്ടിന്റെ ബലം പരിശോധിക്കാതെ ജലനിരപ്പു ഉയര്‍ത്താന്‍ അനുമതി നല്‍കിയതു ശരിയായില്ലെന്നും ഹര്‍ജിയില്‍ കേരളം പറഞ്ഞിരുന്നു. ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി നീട്ടിയത്.
ചൊവ്വാഴ്‌ചയാണ് ഹര്‍ജി പരിഗണിക്കാനായി തീരുനമാനിച്ചിരുന്നത്. എന്നാല്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മുതിര്‍ന്ന അംഗം ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചയ്‌ക്ക് ശേഷം കോടതിയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്‌ചത്തേയ്‌ക്ക് നീട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha