മദ്യനയത്തില്‍ സുധീരനെതിരെ വിമര്‍ശനവുമായി വിഷ്‌ണുനാഥ്

മദ്യനയത്തില്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി എംഎല്‍എ പി.സി.വിഷ്‌ണുനാഥ്. ഒരാള്‍ മാത്രം ശരിയെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ നഷ്‌ടം യുഡിഎഫിനാണെന്നും വിഷ്‌ണുനാഥ് പറഞ്ഞു. സിപിഎമ്മില്‍ വിഎസ്, താന്‍ മാത്രം എന്ന രീതിയില്‍ പെരുമാറിയത് പാര്‍ട്ടിക്ക് ദോഷമായെന്ന ഉദ്ദാഹരണത്തിലൂടെയാണ് വിഷ്‌ണുനാഥ് സുധീരനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ സുധീരന്‍ മദ്യനയത്തിലെ നിലപാട് കൂടുതല്‍ വ്യക്‌തമാക്കിയിരുന്നു. കേരളത്തിലെ ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ രാജ്യാന്തര മദ്യകുത്തകകളാണ്. യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അതു ധീരമായി നടപ്പാക്കുമെന്നും സുധീരന്‍ പറഞ്ഞു. മദ്യനിരോധനത്തിനെതിരായി വരുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ മദ്യകുത്തകകളുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഇതിന്റെ തിളക്കം കുറയ്‌ക്കാനാണ് ശ്രമമെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























